രാജ്യത്തെ പ്രായപൂര്‍ത്തിയായ അഞ്ചിലൊരാള്‍ക്ക് കൊവിഡ് ബാധയുണ്ടായതായി ഐസിഎംആര്‍ സര്‍വേ

80 ശതമാനത്തോളം പേര്‍ ഇപ്പോഴും കൊവിഡ് ബാധിക്കാന്‍ സാധ്യത കൂടിയ വിഭാഗക്കാരാണെന്നും സര്‍വെയില്‍ കണ്ടെത്തി.

Update: 2021-02-05 13:11 GMT

ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസ്സിന് മുകളില്‍ പ്രായമുള്ള അഞ്ചില്‍ ഒരാള്‍ക്ക് കൊവിഡ് ബാധയുണ്ടായതായി ഐസിഎംആര്‍ സിറോ സര്‍വേ. ഈ പ്രായ പരിധിയില്‍ വരുന്ന രാജ്യത്തെ 21 ശതമാനം പേര്‍ക്കും കൊവിഡ് ബാധയുണ്ടായെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.വലിയൊരു വിഭാഗം ജനങ്ങള്‍, അതായത് 80 ശതമാനത്തോളം പേര്‍ ഇപ്പോഴും കൊവിഡ് ബാധിക്കാന്‍ സാധ്യത കൂടിയ വിഭാഗക്കാരാണെന്നും സര്‍വെയില്‍ കണ്ടെത്തി.

കഴിഞ്ഞ ഡിസംബര്‍ ഏഴ് മുതല്‍ ജനുവരി എട്ടുവരെ രാജ്യത്തെ 21 സംസ്ഥാനങ്ങളിലായി 70 ജില്ലകളിലെ 700 ഗ്രാമങ്ങളിലാണ് ഐസിഎംആര്‍ മൂന്നാമത് സര്‍വേ നടത്തിയത്. 18 വയസിന് മുകളില്‍ പ്രായമുള്ള 28,589 പേരില്‍ 21.4 ശതമാനം ആളുകള്‍ക്കും കോവിഡ് ബാധയേറ്റ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. 10 നും 17 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 25.3 ശതമാനം പേര്‍ക്കും രോഗം പിടിപെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. 60 വയസ്സിനു മുകളില്‍ പ്രായമുലഌ23.4 ശതമാനം ആളുകള്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.

നഗര പ്രദേശങ്ങളിലെ ചേരികളിലും (31.7 ശതമാനം) നഗരങ്ങളിലെ മറ്റ് പ്രദേശത്തും (26.2 ശതമാനം) താമസിക്കുന്നവര്‍ക്ക് ഗ്രാമ പ്രദേശത്തെ (19.1 ശതമാനം) ആളുകളേക്കാള്‍ കൂടുതല്‍ കോവിഡ് ബാധ ഉണ്ടായതായാണ് വിലയിരുത്തല്‍. കോവിഡിനെതിരെ പ്രവര്‍ത്തിക്കുന്ന ആന്റീബോ?ഡി പുരുഷന്മാരേക്കാള്‍ കുടുതല്‍ സ്ത്രീകളില്‍ ആണ് കണ്ടെത്തിയത്. സ്ത്രീകളില്‍ ഇത് 22.7 ശതമാനം ആളെങ്കില്‍ പുരുഷന്മാരില്‍ ആന്റീബോഡി കണ്ടെത്തിയവരുടെ എണ്ണം 20.3 ശതമാനം മാത്രമാണ്. കൊവിഡിനെതിരേ രാജ്യത്ത് വാക്‌സിന്‍ വിതരണം കഴിഞ്ഞ മാസം 16ന് ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News