പ്രധാനമന്ത്രി സാമ്പത്തിക പാക്കേജ് പുനപ്പരിശോധിക്കണം: പാക്കേജ് കൊണ്ട് കാര്യമല്ല, നേരിട്ട് പണമെത്തിക്കണമെന്നും രാഹുല്‍ഗാന്ധി
കൊറോണ വൈറസ് വ്യാപനവും ലോക്ക് ഡൗണും മോശമായി ബാധിച്ചവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചില്ലെങ്കില്‍ മഹാവിപത്തിന് സാക്ഷ്യംവഹിക്കേണ്ടിവരുമെന്നും രാഹുല്‍ ഗാന്ധി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊറോണ വൈറസ് വ്യാപനവും ലോക്ക് ഡൗണും മോശമായി ബാധിച്ചവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചില്ലെങ്കില്‍ മഹാവിപത്തിന് സാക്ഷ്യംവഹിക്കേണ്ടിവരുമെന്നും രാഹുല്‍ ഗാന്ധി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ലോക്‌ഡൌണിനെത്തുടര്‍ന്ന് രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും പ്രതിസന്ധിയിലാണ്. കൈയ്യില്‍ പണമില്ലാത്തതാണ് ജനങ്ങളുടെ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. അവരുടേ കൈയ്യില്‍ നേരിട്ട് പണമെത്തിക്കുകയാണ് വേണ്ടതെന്നും രാഹുല്‍ വ്യക്തമാക്കി.
രാജ്യത്തിന് റേറ്റിംഗ് ഉണ്ടാക്കുന്നത് കര്‍ഷകരും തൊഴിലാളികളാണ്. വിദേശ ഏജന്‍സികളുടെ റേറ്റിംഗിനെക്കുറിച്ചാകരുത് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ നല്‍കുന്നത്. കൊവിഡ് പൂര്‍ണമായും തുടച്ചു നീക്കാന്‍ കഴിയാത്ത സാഹലചര്യത്തില്‍ ലോക്‌ഡൊണ്‍ ഇളവുകള്‍ നല്‍കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. പ്രായമുള്ളവരേയും രോഗികളെയും പരിഗണിക്കണം.തന്രെ പ്രതികരണം രാഷ്ട്രീയത്തിന് അതീതമാണെന്ന് കൂട്ടിച്ചേര്‍ത്ത രാഹുല്‍ ഗാന്ധി കേരളത്തിന്റെ കൊവിഡിനെതിരായ പോരാട്ടം ഓരോ ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും കൂട്ടിച്ചേര്‍ത്തു.
അതേ സമയം സാമ്പത്തിക പാക്കേജിന്റെ നാലാം ഭാഗം ഇന്ന് പ്രഖ്യാപിക്കും. ഇന്നും നാളെയും പ്രഖ്യാപനം തുടരും എന്ന സൂചനയാണ് ഇന്നലെ നിര്‍മ്മല സീതാരാമന്‍ നല്കിയത്. കാര്‍ഷിക മേഖലയ്ക്കുള്ള പദ്ധതികളും പരിഷ്‌ക്കണ നടപടിയുമാണ് ഇന്നലെ പ്രഖ്യാപിച്ചത്. കോര്‍പ്പറേറ്റ് രംഗത്തിനും തൊഴിലാളികള്‍ക്കുമുള്ള കൂടുതല്‍ പദ്ധതികള്‍ ഇനി ഉണ്ടായേക്കും.