തൃശൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ചയാള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
ഫെബ്രുവരി 29 ന് നാട്ടില്‍ എത്തിയ യുവാവ് മാര്‍ച്ച് ഏഴിന് ആശുപത്രിയില്‍ എത്തുന്നതുവരെ കല്ല്യാണ നിശ്ചയ ചടങ്ങുകളിലടക്കം വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തീരുമാനം.
തൃശൂര്‍: തൃശൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച യുവാവ് സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്താനായുള്ള റൂട്ട് മാപ്പ് പുറത്തിറക്കി. കൂടുതല്‍ ആളുകളെ നിരീക്ഷണത്തിലേക്ക് കൊണ്ടുവരാനാണിത്. ഫെബ്രുവരി 29 ന് നാട്ടില്‍ എത്തിയ യുവാവ് മാര്‍ച്ച് ഏഴിന് ആശുപത്രിയില്‍ എത്തുന്നതുവരെ കല്ല്യാണ നിശ്ചയ ചടങ്ങുകളിലടക്കം വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തീരുമാനം.
യുവാവ് സഞ്ചരിച്ച സ്ഥലങ്ങള്‍
തിയതി 29-02-2020
ദോഹ എയര്‍പോര്‍ട്ടില്‍ നിന്ന് ക്യുആര്‍ 514 വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്നു. 10 മണിയോടെ വീട്ടില്‍ എത്തി. കൊടുങ്ങല്ലൂരിലുള്ള അല്‍ റീം റസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിച്ചു.
തിയതി 01-03-2020
ചേറ്റുവയിലെ ബന്ധുവീടും തൊയക്കാവിലെ സഹോദരിയുടെ വീടും സന്ദര്‍ശിച്ചു.
തിയതി 02-03-2020
എന്‍എന്‍ പുരം ലതാ ബേക്കറി ആന്‍ഡ് ഷവര്‍മാ സെന്റര്‍
തിയതി 03-03-2020
വൈകുന്നേരം മൂന്നിന് കൊടുങ്ങല്ലൂര്‍ മുഗള്‍ (കാര്‍ണിവല്‍ സിനിമാഹാള്‍)
തിയതി 05-03-2020
വെള്ളാങ്ങല്ലൂരുള്ള ചീപ്പുചിറ റിസോര്‍ട്ട്.
തിയതി 06-03-2020
രാവിലെ 10.30 മുതല്‍ 12.30 വരെ
പുഴയ്ക്കലുള്ള ശോഭാ സിറ്റി(മാക്സ്, ഡബ്ല്യു, സ്പാന്‍, ട്വിന്‍ബോര്‍ഡ്സ്, വിസ്മയ് എന്നീ കടകളില്‍ കയറി), വെസ്റ്റ്ഫോര്‍ട്ടിലുള്ള ലിനന്‍ ക്ലബ്, വൈകുന്നേരം 5.30, പെരിഞ്ഞനത്തുള്ള സുരേഷ് കുമാറിന്റെ ഹോസ്പിറ്റല്‍ മര്‍വാ റെസ്റ്റോറന്റ് ( പെരിഞ്ഞനം).
തിയതി 08-03-2020
ഉച്ചയ്ക്ക് 12.00 മുതല്‍ 2.30 വരെ പാവറട്ടി വെന്മേനാടുള്ള വീട്ടില്‍ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തു.
വൈകുന്നേരം 6.30 ന് ജില്ലാ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തു.