കൊവിഡ് 19: പേള്‍ഹാര്‍ബറിനേക്കാളും 9/11 ആക്രമണത്തേക്കാളും മോശം സാഹചര്യമെന്ന് ട്രംപ്

കൊവിഡ് ജൈവായുധമാണെന്ന വാദം നിലനില്‍ക്കേയാണ് വൈറസിനെ അമേരിക്കക്കെതിരേ നടന്ന ആക്രമണങ്ങളോട് ട്രംപ് ഉപമിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ ചൈനക്കെതിരേയും ട്രംപ് വിമര്‍ശനമുന്നയിച്ചു.

Update: 2020-05-07 07:46 GMT

വാഷിങ്ടണ്‍: കൊവിഡ് 19 വൈറസ് ബാധ പേള്‍ഹാര്‍ബര്‍, വേള്‍ഡ്‌ട്രേഡ് സെന്റര്‍ ആക്രമണങ്ങളേക്കാള്‍ രൂക്ഷമായ സാഹചര്യമാണ് അമേരിക്കയില്‍ സൃഷ്ടിക്കുകയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് ജൈവായുധമാണെന്ന വാദം നിലനില്‍ക്കേയാണ് വൈറസിനെ അമേരിക്കക്കെതിരേ നടന്ന ആക്രമണങ്ങളോട് ട്രംപ് ഉപമിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ ചൈനക്കെതിരേയും ട്രംപ് വിമര്‍ശനമുന്നയിച്ചു.

ഉറവിടത്തില്‍ തന്നെ വൈറസിനെ നശിപ്പിച്ചിരുന്നുവെങ്കില്‍ ഇത്രയും മോശം സാഹചര്യം ഉണ്ടാവില്ലായിരുന്നു. എന്നാല്‍, ഉറവിടത്തില്‍ തന്നെ വൈറസ് ബാധ തടയുന്നതില്‍ ചൈന പരാജയപ്പെട്ടുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. കൊറോണയെ ചൈനീസ് വൈറസ് എന്ന് നേരത്തെ ട്രാംപ് വിശേഷിപ്പിച്ചത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

1941ലെ ഹവായിലെ യുഎസ് അധീനതയിലുള്ള പേള്‍ഹാര്‍ബര്‍ ജപ്പാന്‍ ആക്രമിച്ചതാണ് യുഎസിനെ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് പങ്കാളികളാക്കിയത്. 2001 സെപ്തംബര്‍ 11 ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സന്റെര്‍ ആക്രമണത്തില്‍ 3000 പേര്‍ മരിച്ചിരുന്നു. 

Tags:    

Similar News