ദിവ്യയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം

അഴിമതിക്കെതിരെ നിലപാട് എടുത്തതിനാണ് തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്നാണ് ദിവ്യ വാദിക്കുന്നു.

Update: 2024-11-05 01:09 GMT

കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ജയിലില്‍ അടച്ച പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വാദം കേള്‍ക്കും. ഒരാഴ്ച്ചയായി ദിവ്യ ജയിലില്‍ ആണുള്ളത്. മുന്‍കൂര്‍ ജാമ്യഹരജി തള്ളിയതിനെ തുടര്‍ന്നാണ് ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയത്. അഴിമതിക്കെതിരെ നിലപാട് എടുത്തതിനാണ് തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്നാണ് ദിവ്യ വാദിക്കുന്നു.

Tags:    

Similar News