തോളില്‍ കൈവച്ചതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മുഖത്തടിച്ച് ഡി കെ ശിവകുമാര്‍; വീഡിയോ പുറത്ത്

Update: 2021-07-10 09:52 GMT

ബംഗളൂരു: കൂട്ടത്തോടെ നടന്നുപോവുന്നതിനിടെ തോളില്‍ കൈവച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മുഖത്തടിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വീഡിയോയില്‍ ഡി കെ ശിവകുമാര്‍ പാര്‍ട്ടി പ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്നത് വ്യക്തമായി കാണുന്നുണ്ട്. ആശുപത്രിയിലുള്ള കോണ്‍ഗ്രസ് എംപിയെ സന്ദര്‍ശിക്കാന്‍ വെള്ളിയാഴ്ച മാണ്ഡ്യയിലെത്തിയതായിരുന്നു ഡി കെ ശിവകുമാര്‍. നടന്നുപോവുന്നതിനിടെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശിവകുമാറിന്റെ തോളില്‍ കൈവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ അദ്ദേഹം പിന്നിലേക്ക് തട്ടിമാറ്റി ഇടതുകൈ കൊണ്ട് കരണത്തടിക്കുകയായിരുന്നു. 'ഈ സ്ഥലത്ത് എന്താണ് ഇങ്ങനെയൊരും പെരുമാറ്റം?. നിങ്ങള്‍ക്ക് എന്റടുത്ത് എല്ലാ സ്വാതന്ത്ര്യവുമുണ്ട്. പക്ഷേ ഇങ്ങനെ ചെയ്യാമെന്ന് ഇതിനര്‍ത്ഥമില്ല എന്നും ശിവകുമാര്‍ പറയുന്നുണ്ട്.

   

Full View

 'സ്വന്തം പ്രവര്‍ത്തകരോട് പോലും ഡി കെ ശിവകുമാറിന്റെ പെരുമാറ്റം ഇത്തരത്തില്‍ നിന്ദ്യമാണെന്നും അഹങ്കാരത്തോടെയാണ് പെരുമാറുന്നതെന്നും ബിജെപി വക്താവ് എസ് പ്രകാശ് പറഞ്ഞു. ഇത്തരത്തിലുള്ള വ്യക്തിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നുവര്‍ഷം മുമ്പും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാളെ ഡി കെ ശിവകുമാര്‍ കൈ തട്ടി മാറ്റിയത് വിവാദമായിരുന്നു.

DK Shivakumar slaps Congress worker for keeping hand on his shoulder

Tags:    

Similar News