ദുബയ്: ലോകമാകെ പടര്‍ന്നുപിടിച്ച കൊവിഡ് മഹാമാരിയില്‍ സാമ്പത്തിക നില തകര്‍ന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബയിലെ ബുര്‍ജ് ഖലീഫ തിളങ്ങുന്ന 'ഭണ്ഡാരപ്പെട്ടി'യായി മാറുന്നു. കൊറോണ വൈറസ് മഹാമാരിയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കുകയും യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്(യുഎഇ) നിവാസികള്‍ക്കു ഭക്ഷണത്തിനു പണം സ്വരൂപിക്കാനുമാണ് പുതിയ മാര്‍ഗം അവലംബിക്കുന്നതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.
828 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിലെ ഓരോ ഗോപുരത്തിന്റെയും 1.2 ദശലക്ഷം ബാഹ്യ ലൈറ്റുകള്‍ 10 ദിര്‍ഹമിന് (2.70 ഡോളര്‍) വില്‍പ്പന നടത്തിയെന്നാണ് റിപോര്‍ട്ട്. ഒരാള്‍ക്കു ഭക്ഷണം വാങ്ങാന്‍ ആവശ്യമായ തുകയാണ് ഇത്തരം സംഭാവനകളിലൂടെ ലക്ഷ്യമിടുന്നത്. ആശയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാത്രമല്ല, ഏറ്റവും മുകളില്‍ വെളിച്ചത്തിനായി ലേലം വിളിക്കാനും കഴിയും. ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമുള്ള മേഖലയിലെ ടൂറിസം, വ്യാപാര മേഖല എന്ന നിലയില്‍ കൊറോണ ദുബയിയുടെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. നിരവധി പേര്‍ക്കാണ് ജോലി നഷ്ടപ്പെടുകയോ വരുമാനം കുറയുകയോ ചെയ്തത്. വൈറസ് വ്യാപിക്കുന്നതിനാല്‍ തിരക്കേറിയതും കൂടുകല്‍ പേര്‍ താമസിക്കുന്നതുമായ സ്ഥലങ്ങളില്‍ കഴിയുന്ന പതിനായിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്കു പോവാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
റമദാന്‍ മാസത്തില്‍ കുറഞ്ഞ വരുമാനമുള്ള 10 ദശലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷണത്തിനായുള്ള ധനസഹായം നല്‍കാനുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് വേറിട്ട രീതി പരീക്ഷിച്ചത്. ദുബയ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പദ്ധതിയുടെ രക്ഷാധികാരി. ഇതുവരെ 1.2 ദശലക്ഷത്തിലധികം ഭക്ഷണത്തിനായി സംഭാവന ലഭിച്ചതായി സംഘാടക സംഘമായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ്(എംബിആര്‍ജിഐ) അറിയിച്ചു. ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയ്ക്കുശേഷം ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ മരണസംഖ്യ ദുബയിലാണ്-203. രാജ്യത്തെ 19,661 കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.