ട്രെയിനിലെ തീവയ്പ്: പ്രതിയുടെ രേഖാചിത്രം പോലിസ് പുറത്തുവിട്ടു, ആസൂത്രിത അക്രമമെന്ന് നിഗമനം

Update: 2023-04-03 08:29 GMT

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീയിട്ട സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രം പോലിസ് പുറത്തുവിട്ടു. ട്രെയിനിലുണ്ടായിരുന്ന ദൃക്‌സാക്ഷി റാഷിക്ക് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. ചിത്രവും താന്‍ കണ്ട ആളുമായി സാമ്യം ഉണ്ടെന്ന് റാഷിക്ക് സ്ഥിരീകരിച്ചു. നേരത്തെ, പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യവുംപോലീസ് പുറത്തുവിട്ടിരുന്നു. സംഭവത്തില്‍ പ്രതിയെ കണ്ടെത്താനായി കേരളാ പോലിസിന്റെയും റെയില്‍വേ പോലിസിന്റെയും സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്. ട്രെയിനില്‍ തീവയ്പ്, വധശ്രമം തുടങ്ങി അഞ്ചു വകുപ്പുകള്‍ ചുമത്തിയാണ് റെയില്‍വേ പോലിസ് കേസെടുത്തിട്ടുള്ളത്. അതേസമയം, സാഹചര്യത്തെളിവുകള്‍ പരിശോധിക്കുമ്പോള്‍

    ആക്രമണം ആസൂത്രിതമാണെന്നാണ് നിഗമനം. പ്രതി ഉത്തരേന്ത്യക്കാരനാണോയെന്ന സംശയവും പോലിസിനുണ്ട്. ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറിയ ഇയാള്‍ എവിടെ നിന്നാണ് ട്രെയിനില്‍ കയറിയതെന്ന് കണ്ടെത്താന്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതിനിടെ, പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗില്‍ നിന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും കുറിപ്പുകള്‍ കണ്ടെത്തിയിരുന്നു. രണ്ടു ഭാഷകളിലും പ്രാവീണ്യമുള്ളയാളാണെന്നാണ് കുറിപ്പുകളില്‍നിന്നു വ്യക്തമാവുന്നത്. മൃതദേഹം കിട്ടിയ സ്ഥലത്തിന് തൊട്ടടുത്താണ് ബാഗ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു കുപ്പി പെട്രോള്‍, നോട്ട്ബുക്ക്, ലഘുഭക്ഷണം, വസ്ത്രം, കണ്ണട, ഒരു പേഴ്‌സ്, മറ്റുചില വസ്തുക്കള്‍ എന്നിവയാണുണ്ടായിരുന്നത്. ബാഗില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും പേഴ്‌സില്‍ നിന്ന് കഷ്ണം കടലാസും ഫോറന്‍സിക് സംഘം കണ്ടെത്തിയിട്ടുണ്ട്.  

Tags:    

Similar News