
ജിദ്ദ: സ്ത്രീ ശാക്തീകരത്തിന് കരുത്തുപകരാന്‍ ജിദ്ദയില്‍ എംപവറിങ് വിമന്‍സ് അലയന്‍സ് ('ഇവ') സൗഹൃദ സമിതി നിലവില്‍ വന്നു. കഴിഞ്ഞ ദിവസം ജിദ്ദയില്‍ ചേര്‍ന്ന മുതിര്‍ന്ന പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഡോക്ടര്‍ ഷമി ഷബീര്‍ ഇവയുടെ ലോഗോ പ്രകാശനം നിര്‍വഹിച്ചു.
സ്ത്രീ ശാക്തീകരത്തിന് കരുത്തുപകരാന്‍ ജിദ്ദയിലെ സാംസ്‌കാരിക, സാമൂഹ്യ, കലാ, കായിക, ജീവകാരുണ്യ മേഖലകളില്‍ ഫലപ്രദമായി ഇടപെടുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ചടങ്ങില്‍ ജിദ്ദ കേരള പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി 'സീക്രെട്ട് ഓഫ് ഹെല്‍ത്ത്' എന്ന വിഷയത്തില്‍ വിഷാദം, രക്ത സമ്മര്‍ദ്ദം, പ്രമേഹം എന്നീ രോഗ തലങ്ങള്‍ മള്‍ട്ടി മീഡിയ വഴി അവതരിപ്പിച്ചു. ജിദ്ദ കേരള പൗരാവലിയും അബീര്‍ മെഡിക്കല്‍ ഗ്രൂപ്പും സംയുക്തമായി നല്‍കുന്ന കമ്മ്യൂണിറ്റി പ്രീമിയം പ്ലസ് പ്രെവിലേജ് ഹെല്‍ത്ത് കാര്‍ഡ് ഉത്ഘാടന ചടങ്ങില്‍ വിതരണം ചെയ്തു. പ്രിവിലേജ് മെഡിക്കല്‍ കാര്‍ഡിനെ കുറിച്ച് ശ്രീ അലി തേക്കുതോട് വിശദീകരിച്ചു.
സലീന മുസഫിറിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ലോഗോ ഡിസൈന്‍ ചെയ്ത നിസാര്‍ മടവൂര്‍നെ യോഗം അഭിനന്ദിച്ചു. പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് ജ്യോതി ബാബുകുമാര്‍ , ശരീഫ് അറക്കല്‍, നിസാര്‍ മടവൂര്‍ എന്നിവര്‍ സംസാരിച്ചു.
അബീര്‍ ഷറഫിയ മാനേജര്‍ അബ്ദുല്‍ ജലീല്‍ അലുങ്ങല്‍, ഓപ്പറേഷന്‍ ഹെഡ് അബ്ദുല്‍ സലാം, പൗരാവലി പ്രതിനിധികളായ മന്‍സൂര്‍ വയനാട്, മസ്ഊദ് ബാലരാമപുരം, വാസു വെളുത്തേടത്ത്, മിര്‍സാ ഷരീഫ് എന്നിവര്‍ പങ്കെടുത്തു. സോഫിയ സുനില്‍ സ്വാഗതവും റൂഫ്‌ന ഷിഫാസ് കൃതജ്ഞതയും രേഖപ്പെടുത്തി.