ഗസയ്‌ക്കെതിരായ ആക്രമണം അവസാനിപ്പിക്കാന്‍ മധ്യസ്ഥരുമായി ചര്‍ച്ചകള്‍ തുടരുന്നതായി ഹമാസ്

ഗസ സിറ്റി: ഗസ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യ തടയാന്‍ മധ്യസ്ഥ രാജ്യങ്ങളുമായി ചര്‍ച്ച തുടരുകയാണെന്ന് ഹമാസ് വക്താവ് അബ്ദുള്‍ ലത്തീഫ് അല്‍ ഖാനുവ അറിയിച്ചു. വെടിനിര്‍ത്തല്‍ കരാറിന് മധ്യസ്ഥത വഹിച്ചവര്‍ക്ക് ഇസ്രായേലിനെ കൊണ്ട് കരാര്‍ നടപ്പാക്കാന്‍ ബാധ്യതയുണ്ട്. ഗസയുടെ ഉപരോധം, പട്ടിണി, വംശഹത്യ എന്നിവയില്‍ അറബ് ലീഗും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോപറേഷനും അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യെമനിലെ ഹൂത്തികള്‍ ഇസ്രായേലിലേക്ക് മിസൈലുകള്‍ അയച്ചതിനെ അല്‍ ഖസ്സം ബ്രിഗേഡ് വക്താവ് അബു ഉബൈദ സ്വാഗതം ചെയ്തു. ഹൂത്തികള്‍ അന്തസുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും നേരിട്ടുള്ള പിന്തുണയാണ് നല്‍കുന്നതെന്നും അബു ഉബൈദ പറഞ്ഞു. ഗസ ഒറ്റയ്ക്കല്ലെന്ന സന്ദേശമാണ് യെമന്‍ നല്‍കിയിരിക്കുന്നത്. ഗസയ്ക്ക് വേണ്ടി ലോക ജനത പോരാടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.