ചരിത്രമുഹൂര്‍ത്തം; എയര്‍ ഇന്ത്യയ്ക്ക് ആദ്യമായി വനിത സിഇഒ

എയര്‍ ഇന്ത്യയുടെ സിഎംഡി രാജീവ് ബന്‍സല്‍ വെള്ളിയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഹര്‍പ്രീത് അലൈന്‍സ് എയറിന്റെ സിഇഒ ആയി തുടരുമെന്ന് എയര്‍ ഇന്ത്യ സിഎംഡി രാജീവ് ബന്‍സാല്‍ അറിയിച്ചു.

Update: 2020-10-31 07:26 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനകമ്പനിയുടെ തലപ്പത്ത് ചരിത്രത്തിലാദ്യമായി ഒരു വനിത നിയമിതയായി. എയര്‍ ഇന്ത്യയുടെ (എഐ) സഹ കമ്പനിയായ അലയന്‍സ് എയറിന്റെ സിഇഒ ആയി ഹര്‍പ്രീത് എ ഡി സിങ് ആണ് നിയമിതയായത്.

ആദ്യമായിട്ടാണ് ഒരു വനിതയെ ഈ സ്ഥാനത്തേക്ക് നിയമിക്കുന്നത്. എയര്‍ ഇന്ത്യയുടെ സിഎംഡി രാജീവ് ബന്‍സല്‍ വെള്ളിയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഹര്‍പ്രീത് അലൈന്‍സ് എയറിന്റെ സിഇഒ ആയി തുടരുമെന്ന് എയര്‍ ഇന്ത്യ സിഎംഡി രാജീവ് ബന്‍സാല്‍ അറിയിച്ചു. നിലവില്‍ ഫ്‌ലൈറ്റ് സേഫ്റ്റി വിഭാഗത്തില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ഹപ്രീത്. സീനിയര്‍ ക്യാപ്റ്റന്‍ നിവേദിത ഭാസിന് ഇനി ഈ ചുമതല നല്‍കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

1988ലാണ് ഹര്‍പ്രീത് എയര്‍ ഇന്ത്യയില്‍ പൈലറ്റായി എത്തിയത്. വനിതാ പൈലറ്റ് അസോസിയേഷന്റെ തലപ്പത്തെത്തിയ ഹര്‍പ്രീത് ആരോഗ്യ കാരണങ്ങളാല്‍ വിമാനം പറത്താന്‍ കഴിയാതിരുന്നതോടെ വിമാനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളിലേക്ക് തിരിയുകയായിരുന്നു.

അതേസമയം എയര്‍ ഇന്ത്യയില്‍ സ്വകാര്യവത്കരണം യാഥാര്‍ഥ്യമായാലും അലൈന്‍സ് എയറിനെ പൊതുമേഖലയില്‍ തന്നെ നിര്‍ത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News