'കുറ്റകൃത്യങ്ങളാണ് തടയേണ്ടത്, അത് റിപ്പോര്‍ട്ട് ചെയ്യുന്നതല്ല'; സിദ്ദീഖ് കാപ്പന്റെ കുടുംബത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി
സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ പ്രസ്താവനയും രാഹുല്‍ ഗാന്ധി ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: യുപി പോലിസ് അന്യായമായി അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകന് പൂര്‍ണ പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാധ്യമ പ്രവര്‍ത്തനം തടയുന്നതിലൂടെ ആര്‍എസ്എസ്സും ബിജെപിയും അവരുടെ ഭീരുത്വമാണ് തെളിയിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
'സിദ്ദീഖ് കാപ്പന്റെ കുടുംബത്തിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു. പൂര്‍ണ സുരക്ഷയും ചികില്‍സാ സഹായവും ലഭിക്കാന്‍ അദ്ദേഹം അര്‍ഹനാണ്. മാധ്യമ പ്രവര്‍ത്തനം തടയുന്നതിലൂടെ ബിജെപിയും ആര്‍എസ്എസ്സും അവരുടെ ഭീരുത്വമാണ് തെളിയിക്കുന്നത്. കുറ്റകൃത്യങ്ങളാണ് തടയേണ്ടത്, അത് റിപ്പോര്‍ട്ട് ചെയ്യുന്നതല്ല'. രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ പ്രസ്താവനയും രാഹുല്‍ ഗാന്ധി ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.