എന്‍ എം വിജയന്റെ ആത്മഹത്യ: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ പ്രതിചേര്‍ത്തു

Update: 2025-01-09 04:33 GMT

കല്‍പ്പറ്റ: വയനാട് ഡിസിസി ഖജാഞ്ചിയായിരുന്ന എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത കേസില്‍ സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണനെ പ്രതിചേര്‍ത്തു. വിജയന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അയച്ച കത്തിലും ആത്മഹത്യാക്കുറിപ്പിലും പേരുള്ളതിനാലാണ് പോലിസ് നടപടി. ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, മുന്‍ പ്രസിഡന്റ് പൗലോസ്, ഭാരവാഹി കെ കെ ഗോപിനാഥ് എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്.കത്തില്‍ സൂചിപ്പിക്കുന്ന മറ്റു നേതാക്കള്‍ക്കെതിരേയും നടപടിയുണ്ടാവുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പോലിസ് ശേഖരിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ പ്രതിചേര്‍ക്കുന്നതിന് മുമ്പ് നിയമോപദേശവും തേടിയിട്ടുണ്ട്. വിജയന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെങ്കിലും പിന്നീട് ആത്മഹത്യാപ്രേരണക്കുറ്റം കൂടി ഉള്‍പ്പെടുത്തി.

വിജയന്റെ കത്ത് പരിശോധിച്ചതിലൂടെയാണ് ആത്മഹത്യ പ്രേരണ കൂടി ചുമത്തിയത്. കത്തില്‍ പരാമര്‍ശിക്കപ്പെട്ട സഹകരണ ബാങ്കിലെ കോഴയില്‍ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് ബത്തേരി പോലിസ് കേസെടുത്തത്. ഐ സി ബാലകൃഷ്ണന്‍ രാജി വെയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് സിപിഎം നിലപാട്.

Tags:    

Similar News