വാണിജ്യ പാചകവാതക വിലയിൽ വർധനവ്

Update: 2023-01-01 09:16 GMT

ന്യൂഡല്‍ഹി: പുതുവത്സര ദിനത്തില്‍ പാചകവാതക വില വര്‍ധിപ്പിച്ച്‌ എണ്ണകമ്പനികള്‍. 19 കിലോഗ്രാം സിലിണ്ടറിന്റെ വില 25 രൂപയാണ് വര്‍ധിപ്പിച്ചത്. 19 കിലോ ഗ്രാം സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1,768 രൂപയായി ഉയര്‍ന്നു. മുംബൈയില്‍ 1,721 രൂപയാണ് വില. കൊല്‍ക്കത്തയില്‍ സിലിണ്ടറൊന്നിന് 1,870 രൂപയും ചെന്നൈയില്‍ 1,971 രൂപയും നല്‍കണം. പാചകവാതക വില വര്‍ധിപ്പിച്ചതോടെ ഇതിനനുസരിച്ച്‌ ഹോട്ടല്‍ ഭക്ഷണവിലയും ഉയര്‍ന്നേക്കും. അതേസമയം, ഗാര്‍ഹിക പാചകവാതകത്തിന്റെ വില ഇതുവരെ ഉയര്‍ത്തിയിട്ടില്ല.

Similar News