ന്യൂഡല്‍ഹി: കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തി. രാജ്യത്ത് 2,95,772 കേസുകളാണ് രേഖപ്പെടുത്തി. 2,91,588 കേസുകള്‍ റിപോര്‍ട്ട് ചെയ്ത ബ്രിട്ടനെയാണ് ഇന്ത്യ മറികടന്നത്. റഷ്യ, ബ്രസീല്‍, യുഎസ് എന്നിവ മാത്രമാണ് ഇനി ഇന്ത്യയ്ക്കു മുന്നിലുള്ളത്. റഷ്യയില്‍ നിലവില്‍ 4.93 ലക്ഷവും ബ്രസീലില്‍ 7.72 ലക്ഷവുമാണ് കേസുകള്‍. യുഎസില്‍ 20 ലക്ഷം പിന്നിട്ടുണ്ട്.
മെയ് 10 മുതല്‍ ഇന്ത്യ ആദ്യ പത്തില്‍ ഇടംപിടിച്ചതു മുതല്‍ കൊവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നാലാം സ്ഥാനത്തെത്താന്‍ 18 ദിവസമം മാത്രമാണെടുത്തത്. ലോകത്തിലെ ഏറ്റവും വലിയ ലോക്ക്ഡൗണിനിടയിലാണ് രാജ്യത്ത് കേസുകളുടെ വര്‍ധനവ് ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. മാര്‍ച്ച് 25 ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്ത് 500 കേസുകളും 10 മരണവുമാണു റിപോര്‍ട്ട് ചെയ്തിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയുണ്ടായത് റെക്കോര്‍ഡ് വര്‍ധനവാണുണ്ടായത്-9,996.