കൊറോണ ജാഗ്രത: മസ്ജിദുല്‍ അഖ്‌സ അടച്ചിടും

Update: 2020-03-15 11:27 GMT
കൊറോണ ജാഗ്രത: മസ്ജിദുല്‍ അഖ്‌സ അടച്ചിടും

ജെറുസലേം: കൊറോണ വൈറസിനെതിരായ മുന്‍കരുതലുകളുടെ ഭാഗമായി ജെറുസലേമിലെ അല്‍ അഖ്‌സാ മസ്ജിദ് അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഇസ്‌ലാമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലമായ മസ്ജിദുല്‍ അഖ്‌സ അടച്ചിടുമെങ്കിലും പുറത്ത് പ്രാര്‍ഥനകള്‍ അനുവദിക്കും. കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയായി കൂടുതല്‍ അറിയിപ്പ് ലഭിക്കുന്നതുവരെ മസ്ജിദുല്‍ അഖ്‌സ അടച്ചിടാനാണ് ഇസ് ലാമിക് വഖഫ് വകുപ്പിന്റെ തീരുമാനം. പ്രാര്‍ഥനകള്‍ ഇനി മസ്ജിദുല്‍ അഖ്‌സയുടെ പുറത്തെ തുറസ്സായ സ്ഥലത്ത് നടക്കുമെന്ന് അല്‍ അഖ്‌സാ മസ്ജിദ് ഡയറക്ടര്‍ ഉമര്‍ കിസ്‌വാനി റോയിട്ടേഴ്‌സിനോട് പറഞ്ഞു.



Tags:    

Similar News