വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കെ വിദ്യയ്ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

Update: 2023-06-24 14:33 GMT
പാലക്കാട്: ജോലി നേടുന്നതിനു വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസില്‍ കെ വിദ്യയ്ക്ക് മണ്ണാര്‍ക്കാട് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം മഹാരാജാസ് കോളജിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അട്ടപ്പാടി കോളജില്‍ അഭിമുഖത്തിനെത്തുകയും ജോലിതരപ്പെടുത്താന്‍ ശ്രമിച്ചെന്നുമുള്ള കേസിലാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ജാമ്യത്തിലും 50,000 രൂപയുടെ ബോണ്ടിലുമാണ് ജാമ്യം. സംസ്ഥാനം വിട്ട് പുറത്തുപോവരുത്, രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം തുടങ്ങിയ ഉപാധികളാണ് കോടതി വച്ചത്. അതിനിടെ, കരിന്തളം കോളജില്‍ വ്യാജരേഖ സമര്‍പ്പിച്ചെന്ന കേസില്‍ നീലേശ്വരം പോലിസും വിദ്യയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അഗളി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടുദിവസത്തെ കസ്റ്റഡിക്ക് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.





Tags:    

Similar News