കാവ്യയെ ഇന്ന് ചോദ്യം ചെയ്യില്ല ; ദിലീപിന്റെ രണ്ട് ബന്ധുക്കളെ ഇന്ന് ചോദ്യം ചെയ്തേക്കും

ദിലീപിന്റെ സഹോദരൻ അനൂപിനോടും സഹോദരി ഭർത്താവ് സുരാജിനോടും ഇന്നുച്ചയ്ക്ക് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Update: 2022-04-13 01:09 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്തേക്കില്ല. ആലുവയിലെ വീട്ടിൽ വെച്ച് മൊഴി നൽകാമെന്നാണ് ഇന്നലെ വൈകുന്നേരവും കാവ്യയുടെ അഭിഭാഷകർ അന്വേഷണ സംഘത്തെ അറിയിച്ചത്. ചെന്നൈയിലായിരുന്ന കാവ്യ ഇന്നലെ രാത്രിയോടെ ആലുവയിലെത്തിയിട്ടുണ്ട്.

സംവിധായകൻ ബാലചന്ദ്രകുമാറിനോട് മൊഴി നൽകാൻ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്നെത്തേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. കാവ്യയെയും ബാലചന്ദ്രകുമാറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. വീട്ടിൽ പോയി മൊഴിയെടുക്കണോ സിആർപിസി 41 പ്രകാരം നോട്ടിസ് നൽകി വിളിച്ചുവരുത്തണോയെന്ന കാര്യം ഇന്ന് രാവിലത്തെ യോഗത്തിൽ അന്വേഷണ സംഘം തീരുമാനിക്കും.

ഇതിനിടെ ദിലീപിന്റെ സഹോദരൻ അനൂപിനോടും സഹോദരി ഭർത്താവ് സുരാജിനോടും ഇന്നുച്ചയ്ക്ക് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാലിവർ സ്ഥലത്തില്ലെന്ന മറുപടിയാണ് അഭിഭാഷകർ നൽകിയിരിക്കുന്നത്. ഇവരെ ഫോണിൽ കിട്ടാത്ത സാഹചര്യത്തിൽ വീടിന് മുന്നിൽ ക്രൈംബ്രാഞ്ച് നോട്ടിസ് പതിപ്പിച്ചിട്ടുണ്ട്. 

Similar News