നഞ്ചന്‍കോട്: മലപ്പുറത്ത് നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പെട്ടു. ബസ് ഡ്രൈവറായ തിരൂര്‍ വൈലത്തൂര്‍ പകര സ്വദേശി ഹസീബ് മരിച്ചതായി കെഎസ്ആര്‍ടിസി അറിയിച്ചു. പുലര്‍ച്ചെ നാലു മണിയോടെ മൈസൂരിനടുത്ത് നഞ്ചന്‍കോഡ് മതൂരിലാണ് സംഭവം. നിയന്ത്രണംവിട്ട ബസ് റോഡിന് സമീപത്തെ ഡിവൈഡറില്‍ ഇടിച്ചു കയറുകയായിരുന്നു.