'ബിജെപിയിലേക്ക് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല' സീറ്റ് നിഷേധത്തില്‍ പൊട്ടിത്തെറിച്ച് കെ വി തോമസ്
ബിജെപിയിലേക്ക പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും കെ വി തോമസ് പറഞ്ഞു. സീറ്റ് നിഷേധത്തില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ ചേരുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു കെ വി തോമസിന്റെ മറുപടി.
ന്യൂഡല്‍ഹി: എറണാകുളത്ത് സീറ്റ് നിഷേധിച്ചതില്‍ പൊട്ടിത്തെറിച്ച് സിറ്റിങ് എംപി പ്രഫ. കെ വി തോമസ്. ഹൈബി ഈഡന്‍ എംഎല്‍എയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചതോടെയാണ് പരസ്യപ്രതികരണവുമായി കെ വി തോമസ് മാധ്യമങ്ങളെ കണ്ടത്. 'എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കാണിത്. ഷോക്കിലും വേദനയിലുമാണ് ഞാന്‍. നല്ല സാമാജികനായിരുന്നു ഞാന്‍. ആകാശത്ത് നിന്ന് പൊട്ടി വീണതല്ല. എന്ത് തെറ്റാണ് ഞാന്‍ ചെയ്തതെന്ന് അറിയില്ല. പ്രായമായത് തെറ്റല്ല'. കെ വി തോമസ് ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു.
ബിജെപിയിലേക്ക പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും കെ വി തോമസ് പറഞ്ഞു. സീറ്റ് നിഷേധത്തില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ ചേരുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു കെ വി തോമസിന്റെ മറുപടി. ബിജെപിയില്‍ ചേരില്ലെന്ന് ഉറപ്പിച്ച് പറയാന്‍ കെ വി തോമസ് തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്. പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
മോദിയെ പ്രശംസിച്ച് പ്രസംഗിച്ചതിനെ സംബന്ധിച്ചും വാര്‍ത്താസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നു. അന്താരാഷ്ട്ര സമ്മേളനത്തില്‍ നമ്മുടെ പ്രധാനമന്ത്രിയെ ഇകഴ്ത്തി സംസാരിക്കുന്നത് ശരിയല്ലെന്നായിരുന്നു കെ വി തോമസിന്റെ മറുപടി. ബിജെപിയില്‍ നല്ല സൗഹൃദ ബന്ധങ്ങളുണ്ട്. ആരും ഇതുവരേ സമീപിച്ചിട്ടില്ലെന്നും കെ വി തോമസ് പറഞ്ഞു.