പരപ്പനങ്ങാടിയിലും ചാവക്കാട്ടും ഭൂമിക്കടിയില്‍ നിന്ന് ഉഗ്രശബ്ദം കേട്ടെന്ന് നാട്ടുകാര്‍
പരപ്പനങ്ങാടി: വയനാട്ടിലും കോഴിക്കോട്ടും പാലക്കാടിനും മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലും ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാര്‍. ചെട്ടിപ്പടി, കീഴ്ച്ചിറ പച്ചേരിപ്പാടം ഭാഗങ്ങളിലാണ് പ്രകമ്പനമുണ്ടായത്. വെള്ളിയാഴ്ച രാവിലെ 10ഓടെയാണ് ഉഗ്രശബ്ദത്തോടെ പ്രകമ്പനമുണ്ടായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വീട്ടുകാര്‍ രാവിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനിരിക്കെ ഉഗ്രശബ്ദമുണ്ടായതായും ജനല്‍ചില്ലുകള്‍ കുലുങ്ങിയതായും പച്ചേരിപ്പാടത്തെ പാറക്കല്‍ ഉദയന്‍ പറഞ്ഞു.
തൃശൂര്‍ ജില്ലയിലെ ചാവക്കാട്ടും ഇതേ സമയത്ത് ഉഗ്രസ്‌ഫോടനം കേട്ടതായാണ് നാട്ടുകാര്‍ പറയുന്നത്.