ലോക്ക് ഡൗണ്‍: രാജ്യത്തെ തൊഴിലില്ലായ്മ 27.1 ശതമാനം കുതിച്ചുയര്‍ന്നതായി കോണ്‍ഗ്രസ്സ്
ഒന്നാംഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ 618 കോവിഡ് കേസുകള്‍ മാത്രം ഉണ്ടായിരുന്ന രാജ്യത്ത് ലോക്ക് ഡൗണ്‍ നാലാംഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുന്നു.
ന്യൂഡല്‍ഹി: മതിയായ ആലോചനകളില്ലാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിലൂടെ രാജ്യത്തെ തൊഴിലില്ലായ്മ 27.1 ശതമാനമായി കുതിച്ചുയര്‍ന്നുവെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി. ലോക്ക് ഡൗണ്‍ നിലനില്‍ക്കെ രാജ്യത്ത് കുതിച്ചുയരുന്ന കൊവിഡ് ബാധയെക്കുറിച്ച് കേന്ദ്രം മൗനം പാലിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
മതിയായ മുന്നൊരുക്കമോ ആലോചനയോ ഇല്ലാതെ ലോക്ക്ഡൗണിലേക്ക് കടന്ന കേന്ദ്രസര്‍ക്കാറിന് ഇപ്പോള്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുന്ന കാര്യത്തിലും കൃത്യമായ പദ്ധതികളൊന്നുമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി ചൂണ്ടിക്കാട്ടി.
ഒന്നാംഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ 618 കോവിഡ് കേസുകള്‍ മാത്രം ഉണ്ടായിരുന്ന രാജ്യത്ത് ലോക്ക് ഡൗണ്‍ നാലാംഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുന്നു.
എന്നാല്‍ ഏപ്രില്‍ 24ന് കോവിഡ് ടാസ്‌ക് ഫോഴ്‌സ് ചെയര്‍മാനും നീതി ആയോഗ് അംഗവുമായ വി.കെ പോള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തെളിവുകള്‍ സഹിതം അവകാശപ്പെട്ടത് മെയ് 16ഓടെ രാജ്യത്തെ കൊവിഡ് കേസുകള്‍ പൂര്‍ണമായും ഇല്ലാതാകുമെന്നാണ്. ഇത്രയും നിരുത്തരവാദപരമായി പെരുമാറിയ മറ്റൊരു സര്‍ക്കാറും ഉണ്ടാവില്ല. രാജ്യത്ത് 12.2 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു, സാമ്പത്തികമായി കേന്ദ്രം, ജനങ്ങള്‍ക്ക് നല്‍കിയ പിന്തുണ കുറവായിരുന്നുവെന്നും സിങ്‌വി ചൂണ്ടിക്കാട്ടി.
യാഥാര്‍ഥ്യങ്ങളില്‍ നിന്നും മോദി സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്ന കോണ്‍ഗ്രസിന്റെ ആരോപണം ഒരു ഭാഗത്ത് ശക്തമാകുന്നതിനിടെ കഴിഞ്ഞ എട്ട് ദിവസമായി കേന്ദ്രസര്‍ക്കാറിന്റെ പ്രതിദിന വാര്‍ത്താ സമ്മേളനം നടക്കാത്തതും ചര്‍ച്ചയായിട്ടുണ്ട്.