കൊവിഡ്: മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ നീട്ടാനൊരുങ്ങി മഹാരാഷ്ട്ര
മെയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിശദമായി ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുംബൈ: കൊവിഡ് അനിയന്ത്രിതമാം വിധം പടര്‍ന്നുപിടിക്കുന്നതിനിടെ മുംബൈ, പുനെ, മലേഗാവ്, താനെ, ഔറംഗാബാദ് തുടങ്ങിയ നഗരങ്ങളില്‍ ലോക്ക് ഡൗണ്‍ നീട്ടാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. മെയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിശദമായി ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ നഗരങ്ങളിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള പ്രദേശങ്ങളില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാകുമെന്ന് അറിയിക്കാന്‍ ഉദ്യോഗസ്ഥരോട് ഉദ്ദവ് താക്കറെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മെയ് 17-ന് നിലവിലെ ലോക്ക്ഡൗണ്‍ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഉദ്ധവ് താക്കറെ ഉദ്യോഗസ്ഥരും മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്.
യോഗത്തില്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍, ജലവിഭവ മന്ത്രി ജയന്ത് പാട്ടില്‍, റവന്യു മന്ത്രി ബാലാസാഹേബ് തോറട്ട്, വ്യവസായ മന്ത്രി സുഭാഷ് ദേഷായ്, നഗര വികസന മന്ത്രി ഏകനാഥ് ഷിന്‍ഡേ എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞയാഴ്ച വിവിധ പാര്‍ട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കൊവിഡ് -19 വ്യാപനം തടയാന്‍ മെയ് അവസാനം വരെ ലോക്ക് ഡണ്‍ നീട്ടേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തിങ്കളാഴ്ച നടന്ന വീഡിയോ കോണ്‍ഫറന്‍സിനിടെ ലോക്ക്ഡൗണ്‍ നീട്ടുന്നതിനെ അനുകൂലിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.