ഹാശിം സ്വഫിയുദ്ദീനെ ലക്ഷ്യം വച്ച് ബെയ്‌റൂത്തില്‍ ഇസ്രായേലിന്റെ വന്‍ ആക്രമണം

Update: 2024-10-04 05:52 GMT

ബെയ്‌റൂത്ത്: കൊല്ലപ്പെട്ട ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമിയാവാന്‍ സാധ്യതയുള്ള ഹിസ്ബുല്ലാ നേതാവ് ഹാശിം സ്വഫിയുദ്ദീനെ ലക്ഷ്യം വച്ച് ബെയ്‌റൂത്തില്‍ ഇസ്രായേലിന്റെ ഭീമന്‍ ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം.ലെബനനില്‍ കഴിഞ്ഞ മാസം ഇസ്രായേല്‍ ആക്രമണം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിത്.തുടര്‍ച്ചയായി പതിനൊന്നു ആക്രമണങ്ങളാണ് നടത്തിയത്. ആക്രമണത്തിന്റെ പ്രകമ്പനങ്ങള്‍ ബെയ്റൂത്തിനപ്പുറത്തേക്കും എത്തി.

ഹാശിം സ്വഫിയുദ്ദീന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഇരുപത്തിനാലു മണിക്കൂറിനിടെ ഇസ്രായില്‍ ആക്രമണങ്ങളില്‍ ലെബനോനില്‍ 37 പേര്‍ കൊല്ലപ്പെടുകയും 151 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.


 വ്യാഴാഴ്ചയുണ്ടായ പോരാട്ടങ്ങളില്‍ 17 ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 127 കുട്ടികള്‍ അടക്കം 1,974 പേര്‍ കൊല്ലപ്പെട്ടതായും 9,300 ഓളം പേര്‍ക്ക് പരിക്കേറ്റതായും ലെബനീസ് ആരോഗ്യ മന്ത്രി ഫിറാസ് അല്‍അബ്യദ് പറഞ്ഞു.


Tags:    

Similar News