മഹാരാഷ്ട്രയിൽ ഫാക്ടറിയിൽ വൻ തീപിടിത്തം; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സൂചന

Update: 2023-01-01 11:16 GMT

മുംബൈ : മഹാരാഷ്ട്രയിലെ നാസിക്കിൽ ഫാക്ടറിയിൽ വൻ തീപിടിത്തം. ഫാക്ടറിയിൽ നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സൂചന.

രക്ഷാപ്രവർത്തനം തുടരുന്നു. ഫയർ എഞ്ചിനുകൾ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ഇന്ന് രാവിലെ 11 മണിയോടെയാണ് സ്ഫോടനമുണ്ടായത്. ജിൻഡാൽ ഗ്രൂപ്പിന്റെ ഫാക്ടറിയാണെന്നാണ് ലഭിക്കുന്ന വിവരം. 11 പേരെ ഇതുവരെ പുറത്തെത്തിക്കാനായി. ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് മറ്റ് ജീവനക്കാർ പറയുന്നത്. വലിയ പൊട്ടിത്തെറിയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. സമീപ ജില്ലകളിലെ ഫയർ എഞ്ചിനുകൾ എത്തിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 

Similar News