
കോഴിക്കോട്: എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെ തുടര്‍ന്ന് യുവാവിനെ പോലിസ് പിടികൂടി ആശുപത്രിയിലാക്കി. താമരശേരി അരയേറ്റുംചാലില്‍ സ്വദേശി ഫായിസിനെയാണ് പോലിസ് പിടികൂടിയത്. വൈദ്യ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഫായിസ് വീട്ടില്‍ ബഹളം വച്ചത് ശ്രദ്ധയില്‍ പെട്ട നാട്ടുകാരാണ് പോലിസിനെ വിവരമറിയിച്ചത്. പോലിസ് എത്തിയത് അറിഞ്ഞ് ഫായിസ് രക്ഷപ്പെടാന്‍ ശ്രമിച്ചു. രക്ഷയില്ലെന്നു കണ്ടപ്പോള്‍ ഇയാള്‍ എന്തോ വായില്‍ ഇട്ടു വിഴുങ്ങി. ഇതോടെയാണ് പോലിസ് ഫായിസിനെ താമരശേരിയിലെ ആശുപത്രിയില്‍ കാണിച്ച് പ്രാഥമിക പരിശോധന നടത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നേരത്തെ ഒരു യുവാവ് എംഡിഎംഎ വിഴുങ്ങിയതിനെ തുടര്‍ന്ന് മരിച്ചിരുന്നു.