മുന അല്‍ ഖുറൈസ്: സൗദിയിലെ ആദ്യ വനിതാ ഷൂട്ടിങ് പരിശീലക

സ്ത്രീകള്‍ക്ക് തോക്ക് വാങ്ങാന്‍ അനുമതി നല്‍കികൊണ്ടുള്ള നിയമ ഭേദഗതിക്ക് ശേഷമാണ് പുരുഷ മേധാവിത്വമുള്ള മേഖലയില്‍ ഒരു സൗദി വനിതാ ആയുധ പരിശീലകയാവുന്നത്.

Update: 2021-11-02 13:46 GMT

റിയാദ്: ഷൂട്ടിങ് പരിശീലന മേഖലയില്‍ ചരിത്രത്തിലാദ്യമായി വനിതയെ നിയമിച്ച് സൗദി അറേബ്യ. സ്ത്രീകള്‍ക്ക് തോക്ക് വാങ്ങാന്‍ അനുമതി നല്‍കികൊണ്ടുള്ള നിയമ ഭേദഗതിക്ക് ശേഷമാണ് പുരുഷ മേധാവിത്വമുള്ള മേഖലയില്‍ ഒരു സൗദി വനിതാ ആയുധ പരിശീലകയാവുന്നത്.

ചെറുപ്പം തൊട്ടേ തോക്കുകളെ സ്‌നേഹിച്ച മുന അല്‍ ഖുറൈസിയെയാണ് സൗദി പരിശീലകയായി നിയമിച്ചത്. കുട്ടിക്കാലത്തേ വേട്ടയാടാന്‍ പോയിരുന്ന മുനയെ വെടിവയ്ക്കാന്‍ പരിശീലിപ്പിച്ചത് പിതാവ് തന്നെയാണ്.

അഞ്ച് വര്‍ഷം മുമ്പ് അവള്‍ ഷൂട്ടിങിനെ തന്റെ കരിയറാക്കി മാറ്റിയിരുന്നു. പ്രഫഷണല്‍ ഷൂട്ടിങ് പരിശീലകനാകാന്‍ സൗദി അറേബ്യയിലും വിദേശത്തും പരിശീലനം നേടുകയും ചെയ്തു.റിയാദിലെ പ്രമുഖ ഫയറിങ് റേഞ്ചിലാണ് 36കാരിയായ ഇവര്‍ ഇപ്പോള്‍ ഷൂട്ടിങ് പരിശീലിപ്പിക്കുന്നത്. നിരവധി സ്ത്രീകളാണ് ഇവരുടെ ക്ലാസില്‍ പങ്കെടുക്കാനെത്തുന്നത്.

തുടക്കത്തില്‍ പുരുഷ മേധാവിത്വത്തിന്റെ അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്ന പ്രശ്‌നങ്ങള്‍ ഈ മേഖലയില്‍ നേരിടേണ്ടി വന്നിരുന്നുവെന്നും ഇപ്പോള്‍ അഭിമാനമുണ്ടെന്നും മുന പറഞ്ഞു. കൂടുതല്‍ പെണ്‍കുട്ടികളും സ്ത്രീകളും തോക്കുകള്‍ കൈകാര്യം ചെയ്യാന്‍ പഠിക്കുമ്പോള്‍, അവരുടെ മനോഭാവം മാറുമെന്നും അവര്‍ക്ക് പ്രചോദനം നല്‍കുമെന്നും അല്‍ഖുറൈസ് പറയുന്നു. ഒളിംപിക്‌സില്‍ പങ്കെടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News