അതിരപ്പിള്ളിയില്‍ കാറിന് നേരെ മുറിവാലന്‍ കൊമ്പന്റെ ആക്രമണം

Update: 2025-01-14 04:21 GMT

അതിരപ്പിള്ളി: ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോയ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. കണ്ണന്‍കുഴി സ്വദേശി അമീറിന്റെ ടവേര കാറിന് നേരെ മുറിവാലന്‍ കൊമ്പനാണ് ആക്രമണം നടത്തിയത്. െ്രെഡവര്‍ അടക്കം അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. ആന വാഹനത്തില്‍ കുത്തി വലിച്ചതോടെ ഇതിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടുകയായിരുന്നു. രണ്ട് പേര്‍ക്ക് നിസാര പരിക്കുണ്ട്. ഇന്ന് രാവിലെ ആറ് മണിക്ക് ശേഷമാണ് സംഭവം.

Similar News