കൊവിഡ് 19: ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു നിരീക്ഷണത്തില്‍

നെതന്യാഹുവുമായി വളരെ അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ആഴ്ച്ച പാര്‍ലമെന്റ് സമ്മേളനത്തിലും പങ്കെടുത്തിരുന്നു.

Update: 2020-03-30 13:54 GMT

ജെറുസലേം: കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വയം നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. സഹായിയായ ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നെതന്യാഹു നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

പരിശോധനകള്‍ കഴിഞ്ഞ് ഫലം വരുന്നത് വരെ നെതന്യാഹു നിരീക്ഷണത്തില്‍ തുടരും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഇസ്രായേലില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നെതന്യാഹുവുമായി വളരെ അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ആഴ്ച്ച പാര്‍ലമെന്റ് സമ്മേളനത്തിലും പങ്കെടുത്തിരുന്നു. പ്രതിപക്ഷത്തെ നേതാക്കളും ഇയാളുമായി അടുത്തിടപഴകിയിരുന്നു എന്നാണ് റിപോര്‍ട്ട്. നിലവില്‍ ഇസ്രായേലില്‍ 4347 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 16 പേര്‍ മരിക്കുകയും ചെയ്തു.

Tags:    

Similar News