നെയ്യാറ്റിന്‍കരയിലെ ''സമാധിപീഠം'' പൊളിക്കല്‍; ഹിന്ദു ഐക്യവേദി അന്തിമതീരുമാനമെടുക്കുമെന്ന് കുടുംബം

Update: 2025-01-14 05:17 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മണിയന്‍ (ഗോപന്‍ സ്വാമി) എന്ന വയോധികന്റെ മൃതദേഹം സമാധിപീഠത്തില്‍ നിന്ന് പുറത്തെടുക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയാലേ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീങ്ങൂയെന്നാണ് പോലിസ് പറയുന്നത്. കഴിഞ്ഞ ദിവസം മൃതദേഹം പുറത്തെടുക്കാന്‍ പോലിസ് ശ്രമിച്ചെങ്കിലും കുടുംബത്തിന്റെയും വിവിധസംഘടനകളുടെയും പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍മാറി.

അതേസമയം, സമാധിപീഠം പൊളിക്കുന്നത് തെറ്റായകാര്യമാണെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും മണിയന്റെ മകന്‍ സനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ ഹിന്ദു ഐക്യവേദിയുടെ തീരുമാനത്തിന് അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോകും. .നിയമ നടപടിയെ കുറിച്ച് ഹിന്ദു ഐക്യവേദി തീരുമാനിക്കും. സമാധി പോസ്റ്റർ അച്ചടിച്ചത് താനാണ്. വ്യാഴാഴ്ച ആലുംമൂട് നിന്നാണ് പ്രിന്റ് എടുത്തത്. പൊലീസ് ഇന്നലെയും മൊഴി രേപ്പെടുത്തി. ഇതുവരെ പോലിസ്‌ നോട്ടിസ് നൽകിയിട്ടില്ലെന്നും സനന്ദൻ പറഞ്ഞു.

മണിയനെ മക്കള്‍ സമാധിയിരുത്തി അടക്കിയ കോണ്‍ക്രീറ്റ് അറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നാണ് പോലിസ് ആവശ്യപ്പെടുന്നത്. ഇതിനായി ജില്ലാ കലക്ടര്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച സമാധിപീഠം പൊളിക്കാന്‍ ആര്‍ഡിഒയും പോലിസും ഫൊറന്‍സിക് സംഘവും ഉള്‍പ്പെടെ സ്ഥലത്തെത്തിയെങ്കിലും നടപടികളിലേക്ക് കടക്കാനായില്ല.

Similar News