എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ നോക്കിയെന്ന ആരോപണം: അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

അന്വേഷണം വന്നാല്‍ സാമ്പത്തിക വിഷയമായതിനാല്‍ ഇഡി കൂടി എത്തുമോ എന്നാണ് ആശങ്ക.

Update: 2024-10-28 02:51 GMT

തിരുവനന്തപുരം: രണ്ട് എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ ഉടന്‍ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പരാതി നല്‍കുമെന്ന് ആവര്‍ത്തിച്ച എന്‍സിപി എംഎല്‍എ തോമസ് കെ തോമസ് അടക്കം ആരും ഇതുവരെയും വിഷയത്തില്‍ പരാതി നല്‍കിയില്ല. പരാതി നല്‍കിയാലും തിടുക്കത്തില്‍ അന്വേഷണമുണ്ടാകില്ലെന്നാണ് വിവരം. അന്വേഷണം വന്നാല്‍ സാമ്പത്തിക വിഷയമായതിനാല്‍ ഇഡി കൂടി എത്തുമോ എന്നാണ് ആശങ്ക.

കോവൂര്‍ കുഞ്ഞുമോനെയും തന്നെയും കൂറുമാറ്റാന്‍ 100 കോടി രൂപ തോമസ് കെ തോമസ് വാഗ്ദാനം ചെയ്‌തെന്നാണ് ആന്റണി രാജു മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. തുടര്‍ന്ന് മുഖ്യമന്ത്രി രണ്ടു പേരെയും കണ്ട് വിവരം തിരക്കിയിരുന്നു.

Tags:    

Similar News