2021 ലെ സെൻസസ് നടത്താതിരിക്കുന്നത് ദേശദ്രോഹമാണ്: എം എ ബേബി

സമാധാനപൂർവമുള്ള ജീവിതം നടക്കുന്ന രാജ്യങ്ങളിലെല്ലാം സെൻസസ് നടക്കുന്നു. ആദ്യന്തരയുദ്ധവും സ്വേച്ഛാധിപത്യവും പട്ടാളഭരണവും ഉള്ള രാജ്യങ്ങളിലാണ് അത് നടത്താനാവാതെ വരുന്നത്.

Update: 2022-10-08 11:25 GMT

കോഴിക്കോട്: രാജ്യത്ത് 2021 ലെ സെൻസസ് നടത്താതിരിക്കുന്നത് ദേശദ്രോഹമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി. കണക്കുകൾ എന്നും ആർഎസ്എസിന് തലവേദനയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

സമാധാനപൂർവമുള്ള ജീവിതം നടക്കുന്ന രാജ്യങ്ങളിലെല്ലാം സെൻസസ് നടക്കുന്നു. ആദ്യന്തരയുദ്ധവും സ്വേച്ഛാധിപത്യവും പട്ടാളഭരണവും ഉള്ള രാജ്യങ്ങളിലാണ് അത് നടത്താനാവാതെ വരുന്നത്. ഇത്തവണത്തെ സെൻസസ് നടന്നില്ല എങ്കിൽ അഫ്ഗാനിസ്താൻ, സോമാലിയ, ലെബനൻ, ഉസ്ബെക്കിസ്താൻ, പടിഞ്ഞാറൻ സഹാറ തുടങ്ങിയ കഴിഞ്ഞ ഇരുപതാണ്ടായി സെൻസസ് നടക്കാത്ത രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും വരും.

1978നു ശേഷമുള്ള വർഷങ്ങൾ എടുത്ത് 2017ൽ പാകിസ്താൻ സെൻസസ് നടത്തിയെടുത്തു. ആ കൂട്ടത്തിലേക്കാണോ ഇന്ത്യൻ ജനാധിപത്യവും പോകുന്നതെന്ന് എം എ ബേബി ചോദിച്ചു. 2021 ലെ സെൻസസ് നടത്താതിരിക്കുന്നത് ഒരു ദേശദ്രോഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Similar News