പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച് പ്രതിഷേധിച്ചയാളുടെ മേല്‍ തീയിട്ടു (18+വീഡിയോ)
പിതാംപൂര്‍: ഭോപ്പാല്‍ ദുരന്തപ്രദേശത്തെ രാസമാലിന്യം പിതാംപൂരിലേക്ക് മാറ്റുന്നതിന് എതിരെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് പ്രതിഷേധിച്ചയാളുടെ മേല്‍ ആരോ തീയിട്ടു. 1984ല്‍ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറി മൂലമുണ്ടായ ദുരന്തത്തില്‍ ബാക്കിയായ മാരക രാസവസ്തുക്കള്‍ പിതാംപൂരിലേക്ക് മാറ്റുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. ഈ സമരത്തിന്റെ ഭാഗമായാണ് രണ്ടു പേര്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് പ്രതിഷേധിച്ചത്. അതിനിടെ പ്രതിഷേധത്തിന് എത്തിയ ആരോ തീയിടുകയായിരുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്തു.
The toxic waste left over from the horrific accident that happened years ago at Union Carbide Company in Bhopal is being burnt in Pithampur near Indore.
— Bharat Spectrum (@BharatSpectrum) January 3, 2025
In protest against this, these people were threatening to commit suicide by sprinkling petrol on themselves.
These poor… pic.twitter.com/CBhgSLuvaQ