രാഹുലിന്റെ കൈവശമുള്ളത് 40,000 രൂപ, സ്വന്തം പേരില്‍ 15 കോടിയോളം രൂപയുടെ സ്വത്ത്; അഞ്ചു കേസുകളില്‍ പ്രതി

വയനാട് മണ്ഡലത്തില്‍നിന്നു ജനവിധി തേടുന്ന രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നല്‍കിയ വിവരങ്ങളാണിവ.

Update: 2019-04-04 15:26 GMT

കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കൈവശമുള്ള തുക 40,000 രൂപ. 5,80,58,779 രൂപയുടെ നിക്ഷേപം. 15 കോടിയോളം രൂപയുടെ സ്വത്തുക്കള്‍. വയനാട് മണ്ഡലത്തില്‍നിന്നു ജനവിധി തേടുന്ന രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നല്‍കിയ വിവരങ്ങളാണിവ.


72 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ട്.

കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയില്‍ 1995ല്‍ ബിരുദവും ട്രിനിറ്റി കോളേജില്‍ നിന്ന് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ എം ഫില്ലും നേടിയിട്ടുണ്ട്.അഞ്ച് കേസുകളാണ് ആകെ രാഹുലിനെതിരായുള്ളത്. ആദ്യത്തെ നാലെണ്ണവും ആര്‍എസ്എസ് ബിജെപി നേതാക്കള്‍ക്കെതിരായ പരാമര്‍ശങ്ങളുടെ പേരിലുള്ള മാനനഷ്ടക്കേസുകളാണ്. മറ്റൊന്ന് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ നാഷണല്‍ ഹെറാള്‍ഡ് കേസും.


 10 കോടിയുടെ വസ്തുക്കളാണ് രാഹുലിന്റെ പേരിലുള്ളത്. ഫിക്‌സഡ് ഡെപ്പോസിറ്റ് 17,93,693.00 രൂപയും ബോണ്ട് / ഷെയര്‍ നിക്ഷേപം 5,19,44,682.00 രൂപയുമാണ് ഉള്ളത്. പിപിഎഫ് നിക്ഷേപം 39,89,087.00 രൂപയും ഉണ്ട്. 2,91,367.00 രൂപ വിലവരുന്ന 333.300 ഗ്രാം സ്വര്‍ണവും രാഹുല്‍ ഗാന്ധിയുടെ കൈവശമുണ്ട്.




Tags:    

Similar News