രാജ്യം മുഴുവന്‍ കര്‍ഷകര്‍ക്കൊപ്പം; അവരുടെ ഇച്ഛാശക്തിയെ തകര്‍ക്കാനാവില്ല: രാഹുല്‍ ഗാന്ധി

ഇന്ന് ഉച്ചയോടെയാണ് ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ സിംഘുവില്‍ കര്‍ഷകര്‍ക്കെതിരേ ആക്രമം അരങ്ങേറിയത്. ഹിന്ദു സേന പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

Update: 2021-01-29 12:34 GMT

ന്യൂഡല്‍ഹി: സിംഘുവില്‍ കര്‍ഷകര്‍ക്കെതിരേ നടന്ന ആക്രമണത്തില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം മുഴുവന്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നും ആക്രമണം കൊണ്ട് അവരുടെ ഇച്ഛാശക്തിയെ തകര്‍ക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഗാസിപ്പൂരില്‍ പോലിസിനെ വിന്യസിച്ചുകൊണ്ടാണ് കര്‍ഷകര്‍ക്കെതിരേ കല്ലേറ് നടത്തിയത്. സിംഘു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്കെതിരേ ആക്രമണം നടത്തിയതിലും ഗൂഢാലോചനയുണ്ട്.

'കൃഷിക്കാരന്റെ ധൈര്യം തകര്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ?. രാജ്യം മുഴുവന്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നു, നിങ്ങള്‍ക്ക് അവരെ ഭീഷണിപ്പെടുത്താന്‍ കഴിയില്ല'. രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ സിംഘുവില്‍ കര്‍ഷകര്‍ക്കെതിരേ ആക്രമം അരങ്ങേറിയത്. ഹിന്ദു സേന പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം നേതാക്കളും കര്‍ഷക നേതാക്കളും ആരോപിച്ചു.



Tags:    

Similar News