വയനാട്ടില്‍ ആര്? അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടി
രാഹുലിനെ വയനാട് തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തന്ത്രങ്ങളും ബിജെപി അണിയറയില്‍ നീക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് രാഹുലിനെ നേരിടാന്‍ സ്മൃതി ഇറാനിയെ ബിജെപി വയനാട്ടില്‍ ഇറക്കുമെന്ന വാര്‍ത്തകള്‍. ബിജെപി കേന്ദ്രങ്ങള്‍ തന്നേയാണ് ഈ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
കോഴിക്കോട്: വയനാട്ടില്‍ ആര് സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യം ഇന്നറിയാം. രാഹുല്‍ സ്ഥാനാര്‍ത്ഥിയാകുന്ന കാര്യത്തില്‍ ഹൈക്കമാന്റ് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അന്തിമ തീരുമാനം ഇന്നു തന്നെയുണ്ടാകും. പി സി ചാക്കോയുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം, വയനാട്ടില്‍ രാഹുല്‍ മത്സരിച്ചേക്കില്ല എന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്.എന്നാല്‍ ദേശീയതലത്തിലെ ചില മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധി സിപിഎമ്മിനെതിരെ മത്സരിക്കുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുന്നത് ബിജെപിക്ക ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷരുടെ വിലയിരുത്തല്‍. ബിജെപിക്ക് ഒരു സീറ്റ് പോലുമില്ലാത്ത കേരളത്തില്‍ രാഹുല്‍ സ്ഥാനാര്‍ത്ഥിയാകുന്നത് ബിജെപിക്ക് നേട്ടമാകും. കോണ്‍ഗ്രസ്സ് പ്രവര്‍ത്തനങ്ങള്‍ ദക്ഷിണേന്ത്യയില്‍ കേന്ദ്രീകരിക്കുന്നത് ബിജെപിക്ക് സഹായകരമാകും. രാഹുലിനെ വയനാട് തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തന്ത്രങ്ങളും ബിജെപി അണിയറയില്‍ നീക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് രാഹുലിനെ നേരിടാന്‍ സ്മൃതി ഇറാനിയെ ബിജെപി വയനാട്ടില്‍ ഇറക്കുമെന്ന വാര്‍ത്തകള്‍. ബിജെപി കേന്ദ്രങ്ങള്‍ തന്നേയാണ് ഈ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയനും രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ചിരുന്നു.എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കതുകയാണ് കേരളത്തിലെ നേതാക്കള്‍.