പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിന് ജാമ്യം നല്‍കിയതിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. മുന്‍കൂര്‍ ജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്നാണ് പരാതിക്കാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നത്.
ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ വിജയ് ബാബുവിന് ജാമ്യം നല്‍കിയതിനെതിരായ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. മുന്‍കൂര്‍ ജാമ്യം നല്‍കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുക. അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. മുന്‍കൂര്‍ ജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്നാണ് പരാതിക്കാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. മതിയായ തെളിവുകള്‍ ഉണ്ടായിട്ടും ഹൈക്കോടതി പരിഗണിച്ചില്ലെന്നാണ് സുപ്രികോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ പറയുന്നത്. വിദേശത്ത് നിന്ന് ജാമ്യാപേക്ഷ നല്‍കിയിട്ടും ഇക്കാര്യം അനുവദിച്ച നടപടിയും സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നു. ജൂണ്‍ 22നാണ് ഹൈക്കോടതി വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പിന്നാലെ നാട്ടിലെത്തിയ വിജയ് ബാബുവിനെ ചോദ്യം ചെയ്ത പോലീസ് ജൂണ്‍ 27ന് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
കേസില്‍ നേരത്തെ വിജയ് ബാബുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. എറണാകുളം സൗത്ത് പോലിസാണ് നടനെ അറസ്റ്റ് ചെയ്തത്.