ശബരിമല മകരവിളക്ക് ഇന്ന്

Update: 2025-01-14 01:40 GMT

പത്തനംതിട്ട: ശബരിമല മകരവിളക്ക് ഇന്ന്. വൈകീട്ട് 6.15ഓടെ തിരുവാഭരണ ഘോഷയാത്ര കൊടിമരച്ചുവട്ടില്‍ എത്തും. ദേവസ്വം മന്ത്രി വി എന്‍ വാസവന്‍, ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ബോര്‍ഡംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കും. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റ് വാങ്ങി ആറരയോടെ മഹാ ദീപാരാധന നടക്കും. തുടര്‍ന്ന് ഭക്തര്‍ക്ക് മകരവിളക്ക് മകരജ്യോതി ദര്‍ശനം സാധ്യമാകും. പ്രദേശത്ത് സുരക്ഷയ്ക്കായി 5,000 പോലിസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

Similar News