രാജ്യത്തെ യുഎസ് സൈനിക ചെലവിലേക്ക് സൗദി 50 കോടി ഡോളര്‍ നല്‍കി

അമേരിക്കന്‍ സേനയെ രാജ്യത്ത് നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചിലവിലേക്കുള്ള തുക എന്ന രീതിയിലാണ് സൗദി ഇത്രയും തുക ചിലവഴിച്ചത്. ഡിസംബറിലാണ് പണമടച്ചതെന്ന് പേരു വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു.

Update: 2020-01-18 18:03 GMT

റിയാദ്: രാജ്യത്ത് താവളമടിച്ച അമേരിക്കന്‍ സൈന്യത്തിന്റെ ചെലവിലേക്കായി സൗദി അറേബ്യ 50 കോടി ഡോളര്‍ നല്‍കിയതായി അനദൊളു വാര്‍ത്ത ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു അമേരിക്കന്‍ സേനയെ രാജ്യത്ത് നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചിലവിലേക്കുള്ള തുക എന്ന രീതിയിലാണ് സൗദി ഇത്രയും തുക ചിലവഴിച്ചത്. ഡിസംബറിലാണ് പണമടച്ചതെന്ന് പേരു വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു.

റിയാദ് ഇതിനോടകം ഒരു കോടി ഡോളര്‍ തങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചെന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ട്രംപ് ഫോക്‌സ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. ഇത് സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. എന്നാല്‍ ഇക്കാര്യം പെന്റഗണ്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

യുഎസ് സൈനിക ചെലവുകള്‍ക്കായി സൗദി വന്‍ തുക നല്‍കുന്നത് ഇത് ആദ്യമായിട്ടല്ല. 1990-91 ലെ ഗള്‍ഫ് യുദ്ധച്ചെലവിന് സൗദി അറേബ്യയും കുവൈത്തും മറ്റ് ഗള്‍ഫ് രാജ്യങ്ങളും 36 ശതലക്ഷം ഡോളര്‍ നല്‍കിയിരുന്നു.


Tags:    

Similar News