സൗദി പതാകയില്‍നിന്ന് വാള്‍ നീക്കം ചെയ്യണോ? തമ്മിലടിച്ച് സോഷ്യല്‍ മീഡിയ

സൗദി എഴുത്തുകാരന്‍ ഫഹദ് അമീര്‍ അല്‍ അഹ്മദിയാണ് ട്വിറ്ററില്‍ ഇതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വച്ചത്.

Update: 2021-01-30 14:45 GMT

റിയാദ്: സൗദി അറേബ്യന്‍ പതാകയില്‍ നിന്ന് വാളിന്റെ ചിത്രം നീക്കം ചെയ്യാനുള്ള നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വാഗ്വാദം. സൗദി എഴുത്തുകാരന്‍ ഫഹദ് അമീര്‍ അല്‍ അഹ്മദിയാണ് ട്വിറ്ററില്‍ ഇതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വച്ചത്. വാളിന്റെ ചിത്രം രാജ്യത്തിന്റെ നിലവിലെ നയങ്ങളുമായി ഒത്തുപോകില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

ഇപ്പോഴും ഈ കാലഘട്ടത്തിലും അത് നന്നല്ലെന്ന് മാത്രമല്ല, മതത്തില്‍ ബലപ്രയോഗമില്ലെന്ന ഖുര്‍ആന്‍ വാക്യത്തിന് ഇത് എതിരാണ്. കൂടാതെ, ഇത് നീക്കം ചെയ്യുന്നതിലൂടെ അക്രമത്തിനെതിരായ നമ്മുടെ അപലപനത്തെ സജീവമാക്കുകയും ഇസ്‌ലാമിനെതിരായ അനാവശ്യ വിവാദങ്ങളെ ദുര്‍ബലപ്പെടുത്തും-അഹ്മദി പറഞ്ഞു.

സൗദി പതാക ഇതിനകം ആറ് തവണ മാറ്റിയിട്ടുണ്ടെന്നും രണ്ട് പതിപ്പുകളില്‍ വാളിന്റെ ചിത്രം വഹിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, വാള്‍ അക്രമത്തേയല്ല ശക്തിയേയാണ് പ്രതിനിധീകരിക്കുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.'വാള്‍ ശക്തിയുടെയും നീതിയുടെയും പ്രതീകമാണ്, സൗദി ചരിത്രത്തിന്റെ അവിഭാജ്യ ഘടകമാണ്,-സതം ബിന്‍ ഖാലിദ് അല്‍സൗദ് രാജകുമാരന്‍ അഭിപ്രായപ്പെട്ടു. കൊടിയില്‍നിന്ന് വാള്‍ നീക്കം ചെയ്യണമെന്ന വാദത്തെ അനുകൂലിച്ചും പ്രതികൂലിച്ചും മുന്നോട്ട് വന്നിരിക്കുന്നത്.

Tags:    

Similar News