അറസ്റ്റ് തടയണമെന്ന ഷാജന്‍ സ്‌കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി

Update: 2023-06-20 09:04 GMT

കൊച്ചി: പി വി ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ അറസ്റ്റ് തടയണമെന്ന മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റി. മാധ്യമ പ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്‍ സ്‌കറിയയുടേതെന്നു വിമര്‍ശിച്ചാണ് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് ഹരജി പരിഗണിച്ചത്.

    കുന്നത്ത് നാട് എംഎല്‍എ പി വി ശ്രീനിജന്റെ പരാതിയില്‍ എളമക്കര പോലിസാണ് ഷാജനെതിരേ കേസെടുത്തത്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കോടതിയും ഷാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് തടയണമെന്ന ആവശ്യവുമായി ഷാജന്‍ ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് തടയാന്‍ ഉത്തരവിടാത്ത കോടതി ഷാജന്റെ മാധ്യമ പ്രവര്‍ത്തനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്റേതെന്ന് പറഞ്ഞ ഹൈക്കോടതി ഷാജന്റെ മാധ്യമ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തി. പി വി ശ്രീനിജന്‍ എംഎല്‍എയ്‌ക്കെതിരേ ചിത്രീകരിച്ച വീഡിയോ ഉള്‍പ്പെടെ പരിശോധിച്ചതിനു ശേഷമേ തീരുമാനമെടുക്കൂ എന്നും കോടതി വ്യക്തമാക്കി.

Tags:    

Similar News