പാലക്കാട്ടെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രത്യേക പാക്കേജെന്ന് എം വി ഗോവിന്ദന്‍
മുസ്‌ലിം ലീഗ് വര്‍ഗീയ ശക്തികളുമായി ചേരുകയാണെന്നും ഗോവിന്ദന്‍ ആരോപിച്ചു.
തൃശൂര്‍: ഷാഫി പറമ്പില്‍ എംപിയും വി ഡി സതീശനും ചേര്‍ന്ന് ഉണ്ടാക്കിയിട്ടുള്ള പ്രത്യേക പാക്കേജിന്റെ ഭാഗമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട് സ്ഥാനാര്‍ത്ഥിത്വമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 1991ല്‍ ബിജെപിയുടെ പിന്തുണ തേടി സിപിഎം സ്ഥാനാര്‍ത്ഥി കത്തയച്ചെന്ന സന്ദീപ് വാര്യരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പരാമര്‍ശം.
കോണ്‍ഗ്രസിനകത്ത് ശക്തമായ രീതിയില്‍ വിവാദം നിലനില്‍ക്കുകയാണ്. ഇടതുമണിക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങാന്‍ ഇത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂരും വെള്ളാപ്പള്ളി നടേശനും സരിന്‍ മിടുമിടുക്കനായ സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞിട്ടുണ്ട്. സരിന്‍ നില്‍ക്കുമ്പോള്‍ വലിയൊരു വിജയസാധ്യത കാണുന്നുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മുസ്‌ലിം ലീഗ് വര്‍ഗീയ ശക്തികളുമായി ചേരുകയാണെന്നും ഗോവിന്ദന്‍ ആരോപിച്ചു.