ഖാര്‍ത്തൂമിലെ പ്രസിഡന്റ് കൊട്ടാരം പിടിച്ച് സുഡാന്‍ സൈന്യം (വീഡിയോ)

Update: 2025-03-21 13:59 GMT
ഖാര്‍ത്തൂമിലെ പ്രസിഡന്റ് കൊട്ടാരം പിടിച്ച് സുഡാന്‍ സൈന്യം (വീഡിയോ)

ഖാര്‍ത്തൂം: രണ്ടു വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവില്‍ സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലെ പ്രസിഡന്റ് കൊട്ടാരം സൈന്യം തിരികെ പിടിച്ചു. വിമതരായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് (ആര്‍എസ്എഫ്) സൈനികര്‍ക്ക് മേലുള്ള വലിയ വിജയമാണിത്.

ഇന്ന് കൊട്ടാരം പിടിച്ചെന്നും എല്ലാ പ്രദേശത്തും പൂര്‍ണ വിജയം നേടുന്നതുവരെ യുദ്ധം തുടരുമെന്നും സുഡാന്‍ വാര്‍ത്താവിതരണ മന്ത്രി ഖാലിദ് അല്‍ ഐസര്‍ പറഞ്ഞു. എന്നാലും ഖാര്‍ത്തൂമിലെ ചില പ്രദേശങ്ങളില്‍ ഇപ്പോഴും ആര്‍എസ്എഫ് മിലിഷ്യകള്‍ക്കാണ് സ്വാധീനമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

കൊട്ടാരം വിട്ടുകൊടുക്കരുതെന്ന് യുഎഇ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എഫിന്റെ മുഹമ്മദ് ഹംദാന്‍ ഹെംദിതി കഴിഞ്ഞ ദിവസം തന്റെ സൈനികര്‍ക്ക് വീഡിയോ സന്ദേശത്തിലൂടെ നിര്‍ദേശം നല്‍കിയിരുന്നു. ഖാര്‍ത്തൂമിലെ സ്വാധീനം പോയെങ്കിലും ദാര്‍ഫറിലെ അഞ്ച് പ്രവിശ്യകളില്‍ നാലും അവരുടെ നിയന്ത്രണത്തിലാണുള്ളത്. ആ പ്രദേശങ്ങളില്‍ അവരുടെ സമാന്തരഭരണമാണ് നടക്കുന്നത്. ഫ്രാന്‍സിന്റെ അത്രയും വലുപ്പം വരെ ഈ പ്രവിശ്യകള്‍ക്ക്.


Similar News