പെരുമ്പിലാവ് കൊലപാതകം; മുഖ്യപ്രതി അറസ്റ്റില്‍

Update: 2025-03-22 02:43 GMT
പെരുമ്പിലാവ് കൊലപാതകം; മുഖ്യപ്രതി അറസ്റ്റില്‍

തൃശൂര്‍: കുന്നംകുളം പെരുമ്പിലാവില്‍ ഭാര്യയുടെ മുന്നില്‍ വച്ച് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യപ്രതി ലിഷോയ് പിടിയില്‍. കൊലപാതകത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. കൊല നടന്ന സ്ഥലത്തിന് സമീപത്തുള്ള വീട്ടിലാണ് ഇയാള്‍ ഒളിച്ചിരുന്നത്. പോലിസിനെ കണ്ട് ഓടിയ ഇയാളെ ഓടിച്ചിട്ടാണ് പിടികൂടിയത്. മരത്തംകോട് വാടകയ്ക്ക് താമസിക്കുന്ന കടവല്ലൂര്‍ സ്വദേശി കൊട്ടിലിങ്ങല്‍ വീട്ടില്‍ അക്ഷയ് (28) ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. ലഹരി മാഫിയ സംഘത്തില്‍ പെട്ടവരാണ് കൊല്ലപ്പെട്ടയാളും ആക്രമിയും.

Similar News