ബിജെപി നേതാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
മരണവിവരം ലഭിച്ചയുടൻ അന്വേഷണ സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം തന്റെ പെന്റ്ഹൗസിൽ താമസിച്ചുവരികയായിരുന്നു.
ഹൈദരാബാദ്: തെലങ്കാന ബിജെപി നേതാവ് ജ്ഞാനേന്ദ്ര പ്രസാദിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച മിയാപൂർ പോലിസ് സ്റ്റേഷൻ പരിധിയിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയതെന്നും ആത്മഹത്യയുടെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷിക്കുകയാണെന്നും പോലിസ് പറഞ്ഞു.
മരണവിവരം ലഭിച്ചയുടൻ അന്വേഷണ സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം തന്റെ പെന്റ്ഹൗസിൽ താമസിച്ചുവരികയായിരുന്നു. രാവിലെ 11 മണിയോടെ കുടുംബാംഗം ജ്ഞാനേന്ദ്ര പ്രസാദിനെ പെന്റ്ഹൗസിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു.