വിദ്യാർഥിനിയെ പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപകനായ സിപിഐ നേതാവ് പിടിയിൽ

ട്യൂഷൻ സെന്ററിൽ വച്ചാണ് അനിൽ വിദ്യാർഥിനിയെ പീഠിപ്പിച്ചത്.

Update: 2022-10-10 11:01 GMT

ആലപ്പുഴ: ഹരിപ്പാട് പോക്സോ കേസില്‍ ട്യൂഷൻ സെന്റർ അധ്യാപകൻ പിടിയിൽ. ഹരിപ്പാട് പള്ളിപ്പാട്‌ സ്വദേശി അനില്‍ ജി കെ നായരെയാണ്‌ (46) ഹരിപ്പാട്‌ പോലിസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. സിപിഐ ഹരിപ്പാട്‌ മണ്ഡലം കമ്മിറ്റി അംഗമാണ് പിടിയിലായ അനിൽ. പ്രതി നടത്തിയിരുന്ന ട്യൂഷൻ സെന്ററിലെ വിദ്യാര്‍ഥിനിയാണ്‌ പരാതി നൽകിയത്.

ട്യൂഷൻ സെന്ററിൽ വച്ചാണ് അനിൽ വിദ്യാർഥിനിയെ പീഠിപ്പിച്ചത്. കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ടതിന് പിന്നാലെ ചൈൽഡ് ലൈനുമായി ബന്ധപ്പെട്ട് നടത്തിയ കൗൺസിലിങ്ങിലാണ് പീഠനവിവരം പുറത്തായത്. ചൈൽഡ് ലൈൻ അധികൃതർ പോലിസിനെ അറിയിച്ചതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശത്തിൽ പോലിസ് കേസെടുത്തിന് പിന്നാലെ കുട്ടിയുടെ രക്ഷിതാക്കളും പോലിസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമം 354, 354എ, പോക്സോ നിയമത്തിലെ 7,8 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

Similar News