തേങ്കുറിശി ദുരഭിമാനക്കൊല: രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവ്

ഇരുവരില്‍ നിന്നും 50000 രൂപ വീതം പിഴ ഈടാക്കി കൊല്ലപ്പെട്ട അനീഷിന്റെ കുടുംബത്തിന് നല്‍കണം.

Update: 2024-10-28 05:43 GMT

പാലക്കാട്: തേങ്കുറിശി ദുരഭിമാന കൊലക്കേസിലെ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. കേസിലെ ഒന്നും രണ്ടും പ്രതികളായ സുരേഷ്, പ്രഭുകുമാര്‍ എന്നിവര്‍ക്കാണ് ശിക്ഷ. ഇതിന് പുറമെ മറ്റു വകുപ്പുകളില്‍ മൂന്നു വര്‍ഷം കഠിനതടവും അനുഭവിക്കണം. ഇരുവരില്‍ നിന്നും 50000 രൂപ വീതം പിഴ ഈടാക്കി കൊല്ലപ്പെട്ട അനീഷിന്റെ കുടുംബത്തിന് നല്‍കണം.

ഡിസംബര്‍ 25നാണ് തേങ്കുറുശ്ശി ഇലമന്ദം സ്വദേശി അനീഷ് കൊല്ലപ്പെട്ടത്. അനീഷ്, ഹരിത എന്ന പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് എതിരായിരുന്ന വീട്ടുകാരാണ് കൊലപ്പെടുത്തിയത്. ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവരാണ് അനീഷിനെ കൊലപ്പെടുത്തിയത്. സാമ്പത്തികമായും ജാതിവ്യവസ്ഥയിലും മേല്‍ത്തട്ടിലുളള ഹരിതയെന്ന പെണ്‍കുട്ടിയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചിതിലുളള പകയായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം.

Tags:    

Similar News