കശ്മീര്‍ ആക്രമണം: ഉത്തരവാദിത്തമേറ്റ് ടിആര്‍എഫ്

ജമ്മുകശ്മീരിലെ സായുധകലാപത്തില്‍ പങ്കെടുക്കുന്ന സംഘടനകളില്‍ ഒന്നാണ് ടിആര്‍എഫ്.

Update: 2024-10-21 05:05 GMT

ശ്രീനഗര്‍: കശ്മീരില്‍ സൈനിക തുരങ്ക നിര്‍മാണ തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) എന്ന സംഘടന. ഒരു ഡോക്ടറും ആറ് ഇതരസംസ്ഥാന തൊഴിലാളികളും കൊല്ലപ്പെട്ട സംഭവങ്ങളുടെ ഉത്തരവാദിത്തമാണ് നിരോധിത സംഘടനയായ ടിആര്‍എഫ് ഏറ്റെടുത്തിരിക്കുന്നത്.

ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി തുരങ്കം നിര്‍മിക്കുന്നതിനാലാണ് ആക്രമണമെന്ന ടിആര്‍എഫ് അറിയിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു. ടിആര്‍എഫ് മേധാവി ശെയ്ക് സജ്ജാദ് ഗുല്‍ ആണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഇത്തരം പദ്ധതികളില്‍ പങ്കെടുക്കരുതെന്ന് പ്രദേശവാസികള്‍ക്കും ഇതരസംസ്ഥാനക്കാര്‍ക്കും സംഘടന മുന്നറിയിപ്പ് നല്‍കി. ജമ്മുകശ്മീരിലെ സായുധകലാപത്തില്‍ പങ്കെടുക്കുന്ന സംഘടനകളില്‍ ഒന്നാണ് ടിആര്‍എഫ്.

Tags:    

Similar News