റണ്‍വേ നവീകരണം: തിരുവനന്തപുരം വിമാനത്താവളം 14 മുതല്‍ പകല്‍ അടച്ചിടും

Update: 2025-01-09 04:48 GMT

തിരുവനന്തപുരം: റണ്‍വേ നവീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പകല്‍ അടച്ചിടും. റണ്‍വേയുടെ ഉപരിതലം റീകാര്‍പ്പെറ്റിങ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജനുവരി 14ന് തുടങ്ങി മാര്‍ച്ച് 29നു പൂര്‍ത്തിയാക്കും. ഈ ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറുവരെ റണ്‍വേ അടച്ചിടും. ഈ സമയങ്ങളില്‍ വന്നുപോകുന്ന വിമാന സര്‍വീസുകളുടെ സമയവും പുന:ക്രമീകരിച്ചു. പുതിയ സമയക്രമങ്ങളെക്കുറിച്ച് വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് വിവരം നല്‍കും.

Similar News