മദ്യപാനത്തിനിടെ തർക്കം; യുവാവിനെ സുഹൃത്തുക്കൾ തലക്കടിച്ച് കൊന്നു

Update: 2023-01-15 12:08 GMT

തിരുവനന്തപുരം : ശ്രീകാര്യം കട്ടേലയിൽ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്‍റേത് കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ശ്രീകാര്യം കട്ടേലയിൽ അമ്പാടി നഗർ സ്വദേശി സാജുവിനെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇന്ന് പുലർച്ചെയാണ് സാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ സാജുവിനെ സുഹൃത്തുക്കൾ ചേർന്ന് തല്ലി കൊല്ലുകയായിരുന്നുവെന്നാണ് വിവരം. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അനീഷ്, വിനോദ് എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട സാജുവിന്റ സുഹൃത്തുക്കളാണ് രണ്ട് പേരും. തലയിൽ കല്ലു കൊണ്ട് ഇടിച്ചാണ് സാജുവിനെ കൊന്നതെന്നാണ് കണ്ടെത്തൽ. ഇന്നലെ രാത്രി 7 മണിക്ക് ഒരു ബന്ധുവിനൊപ്പം മൊബൈൽ വാങ്ങാൻ പുറത്തുപോയതായിരുന്നു സാജു. പിന്നീട് മടങ്ങി വന്നില്ല. അന്വേഷണത്തിനിടെ പുലർച്ചെ നാലുമണിയോടെയാണ് കട്ടേല ട്രിനിറ്റി സ്കൂളിന് സമീപം സാജുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.

Similar News